Thursday, March 3, 2011

സമാന്തരം



ഒരായിരം കൈകള്‍ക്കൊണ്ട് 
പരസ്പരം ആശ്വസിപ്പിച്ച് 
എന്നാലൊരിക്കലും
ഒന്ന് കെട്ടിപ്പിടിക്കാനാവാതെ
നീണ്ടു നിവര്‍ന്ന് കിടപ്പാണ് .

താങ്ങാഭാരങ്ങള്‍ 
കടന്നുപോയ്ക്കൊണ്ടേയിരിക്കും
എത്ര പേറിയാലും
ഒടുങ്ങാതെ രാപ്പകലുകള്‍ .

ഏതു തീരാശാപമാണ്
ഈ ഗന്ധര്‍വജീവിതങ്ങളെ
റയില്‍പ്പാളമാക്കിയത്?



About Me

My photo
Al Jazeera Al Hamra, Ras Al Khaimah, United Arab Emirates
From Chekanur,Malappuram dist, Kerala. Worked in Andhra Pradesh, Kolkata...Now reached U.A.E. love to read, draw and sometimes to write..........