Wednesday, July 9, 2008

പാഠപുസ്തകവിവാദത്തില്‍ കേരളം ആവേശം (?) കൊള്ളുകയാണ് . എന്തൊരു ഒരുമയാണ് നമ്മുക്ക് . ജാതിനേതാക്കളും മതനേതാക്കളും ഒരേ അഭിപ്രായം പറയുന്നു . എന്തൊരു ഐക്യം . പുസ്തകം കത്തിക്കാന്‍ മാത്രം ധൈര്യം ദൈവത്തെ സംരക്ഷിക്കാന്‍ നേരിട്ടു ജന്മമെടുത്തവര്‍ക്കുണ്ടായി . എത്ര നല്ല കേരളം . എന്താ കാരണം ? ഒരു പാഠം മതങ്ങള്‍ക്ക് വിട്ടുകൊടുത്തില്ല . മഹാഅപരാതം . പാവം സാധാരണക്കാരന്‍ ഈ പാഠത്തിലെന്താ പ്രശ്നം എന്ന് സ്വയം ചോദിക്കുന്നു . നാട്ടിലെ ജീവന്‍ ഉള്ള ദൈവങ്ങള്‍ തുള്ളി ഉറയുമ്പോള്‍ അവര്‍ക്ക് ചോദ്യം ഉറക്കെ ചോദിയ്ക്കാന്‍ ഭയമാണ് .
ഒരു പാഠം പഠിച്ചാല്‍ കുട്ടികള്‍ മതത്തെ മറക്കുമോ ?. ദൈവത്തെ മറക്കുമോ ? അത്ര ദുര്‍ബലമാണോ മതങ്ങള്‍ ? അത്ര പേടിയാണോ ദൈവത്തിന്റെ ആള്‍ക്കാര്‍ക്ക് ? എന്തായാലും നാം പേടിക്കണം . ഈ ആളുകള്‍ നമ്മെ കുടുക്കും . നാളെ നമ്മുക്ക് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ വരും . അപ്പോള്‍ മതത്തിന് വേദനിക്കും . ദൈവങ്ങള്‍ക്ക് പൊള്ളും . നാളെ നമ്മള്‍ താടി വളര്‍ത്തേണ്ടി വന്നേക്കാം .കാവി ഉടുക്കേണ്ടി വന്നേക്കാം . അല്ലെങ്കില്‍ മതത്തില്‍ നിന്നും പോയാലോ ? അടയാളങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ .... എല്ലാരേയും അന്യരായി കാണുന്ന അവസ്ഥ . നാം പരിചയിക്കാത്ത സാഹചര്യങ്ങള്‍ നാം പഠിക്കേണ്ടിയിരിക്കുന്നു . ഇസ്ലാമിന്റെ കുട്ടി ഇസ്ലാം വേലിക്കുള്ളില്‍ വളരട്ടെ .ഹിന്ദു കുട്ടി ഹിന്ദു വേലിക്കുള്ളിലും ..........എത്ര സുന്ദരമായ ലോകമായിരിക്കും ..........അത് മതി . മറ്റു സ്റ്റേറ്റ് കളില്‍ പോയി മറ്റു മതക്കാരെ സ്വന്തം മതം പഠിപ്പിച്ചു സ്വന്തം മതത്തിലേക്ക് കെട്ടിക്കാന്‍ ആര്‍ത്തി കൂട്ടുന്ന മാലാഖ മാരും സമരതിനുണ്ട് . ഇവിടെ സമരം ചെയ്തില്ലെങ്ങില്‍ ശരിയാവില്ല . കൊള്ളാം . ഇവരെയൊക്കെ എന്താണ് ചെയ്യേണ്ടത് ?........

Saturday, June 21, 2008

വിപ്ലവം

വിപ്ലവം എന്ന് കേള്‍ക്കുമ്പോള്‍ ആ കുപ്പായമാണ് ഓര്‍മ വരിക . ഉപയോഗിച്ചു നിറം മങ്ങിയതെങ്കിലും വെളുത്ത വൃത്തിയുള്ള കുപ്പായം . ഓരോ മുദ്രവക്യതിനോപ്പവും വിയര്‍പ്പില്‍ ഒട്ടി അത് നെഞ്ചില്‍ ചിത്രം വരക്കും . ആ കുപ്പായത്തെ ഞാന്‍ സ്നേഹിച്ചിരുന്നു . പിന്നെ കല്യാണരാത്രിയില്‍ ഞാനാദ്യം ഊരി മാറ്റിയത് അതെ കുപ്പായമാണ് .
ഇപ്പോള്‍ മകന്‍റെ കല്യാണത്തിന് ആ കുപ്പായവും വിയര്‍പ്പിന്‍റെ മണവും ഓര്‍മയില്‍ പോലും എത്താതിരിക്കാന്‍ വീട് നിറയെ അത്തര്‍ തെളിച്ചു . വിദേശത്ത് നിന്നും കൊണ്ടു വന്ന മുന്തിയ അത്തര്‍ .

Friday, June 20, 2008

ഹരിശ്രീ .......

അങ്ങനെ ഞാനും ബ്ലോഗിലെത്തി. ഇത് ഇങ്ങനെ ടൈപ്പ് ചെയ്യുമ്പോഴും എന്താണ് ബ്ലോഗ് എന്ന് എനിക്ക് മുഴുവനായിട്ടും മനസിലായിട്ടില്ല. എങ്കിലും ഒരിക്കല്‍ മാതൃഭൂമി ലേഖനത്തില്‍ വായിച്ചു മോഹിച്ച ഓര്‍ക്കുട്ടില്‍ എത്തിപെട്ട പോലെ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ മനസിലാവുമെന്ന് വിചാരിക്കാം. വായിക്കാനും, ചിലപ്പോഴൊക്കെ സ്വയം വായിക്കാന്‍ മാത്രം കൊള്ളാവുന്ന ചിലത് എഴുതുമ്പോള്‍ പോസ്റ്റ് ചെയ്തു തെറി കേള്‍ക്കാനും ഇതു ഉപകാരപ്പെടുമല്ലോ. അത്ര മാത്രം .

About Me

My photo
Al Jazeera Al Hamra, Ras Al Khaimah, United Arab Emirates
From Chekanur,Malappuram dist, Kerala. Worked in Andhra Pradesh, Kolkata...Now reached U.A.E. love to read, draw and sometimes to write..........