വിപ്ലവം എന്ന് കേള്‍ക്കുമ്പോള്‍ ആ കുപ്പായമാണ് ഓര്‍മ വരിക . ഉപയോഗിച്ചു നിറം മങ്ങിയതെങ്കിലും വെളുത്ത വൃത്തിയുള്ള കുപ്പായം . ഓരോ മുദ്രവക്യതിനോപ്പവും വിയര്‍പ്പില്‍ ഒട്ടി അത് നെഞ്ചില്‍ ചിത്രം വരക്കും . ആ കുപ്പായത്തെ ഞാന്‍ സ്നേഹിച്ചിരുന്നു . പിന്നെ കല്യാണരാത്രിയില്‍ ഞാനാദ്യം ഊരി മാറ്റിയത് അതെ കുപ്പായമാണ് .
ഇപ്പോള്‍ മകന്‍റെ കല്യാണത്തിന് ആ കുപ്പായവും വിയര്‍പ്പിന്‍റെ മണവും ഓര്‍മയില്‍ പോലും എത്താതിരിക്കാന്‍ വീട് നിറയെ അത്തര്‍ തെളിച്ചു . വിദേശത്ത് നിന്നും കൊണ്ടു വന്ന മുന്തിയ അത്തര്‍ .

No comments:
Post a Comment