Saturday, June 21, 2008

വിപ്ലവം

വിപ്ലവം എന്ന് കേള്‍ക്കുമ്പോള്‍ ആ കുപ്പായമാണ് ഓര്‍മ വരിക . ഉപയോഗിച്ചു നിറം മങ്ങിയതെങ്കിലും വെളുത്ത വൃത്തിയുള്ള കുപ്പായം . ഓരോ മുദ്രവക്യതിനോപ്പവും വിയര്‍പ്പില്‍ ഒട്ടി അത് നെഞ്ചില്‍ ചിത്രം വരക്കും . ആ കുപ്പായത്തെ ഞാന്‍ സ്നേഹിച്ചിരുന്നു . പിന്നെ കല്യാണരാത്രിയില്‍ ഞാനാദ്യം ഊരി മാറ്റിയത് അതെ കുപ്പായമാണ് .
ഇപ്പോള്‍ മകന്‍റെ കല്യാണത്തിന് ആ കുപ്പായവും വിയര്‍പ്പിന്‍റെ മണവും ഓര്‍മയില്‍ പോലും എത്താതിരിക്കാന്‍ വീട് നിറയെ അത്തര്‍ തെളിച്ചു . വിദേശത്ത് നിന്നും കൊണ്ടു വന്ന മുന്തിയ അത്തര്‍ .

Friday, June 20, 2008

ഹരിശ്രീ .......

അങ്ങനെ ഞാനും ബ്ലോഗിലെത്തി. ഇത് ഇങ്ങനെ ടൈപ്പ് ചെയ്യുമ്പോഴും എന്താണ് ബ്ലോഗ് എന്ന് എനിക്ക് മുഴുവനായിട്ടും മനസിലായിട്ടില്ല. എങ്കിലും ഒരിക്കല്‍ മാതൃഭൂമി ലേഖനത്തില്‍ വായിച്ചു മോഹിച്ച ഓര്‍ക്കുട്ടില്‍ എത്തിപെട്ട പോലെ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ മനസിലാവുമെന്ന് വിചാരിക്കാം. വായിക്കാനും, ചിലപ്പോഴൊക്കെ സ്വയം വായിക്കാന്‍ മാത്രം കൊള്ളാവുന്ന ചിലത് എഴുതുമ്പോള്‍ പോസ്റ്റ് ചെയ്തു തെറി കേള്‍ക്കാനും ഇതു ഉപകാരപ്പെടുമല്ലോ. അത്ര മാത്രം .

About Me

My photo
Al Jazeera Al Hamra, Ras Al Khaimah, United Arab Emirates
From Chekanur,Malappuram dist, Kerala. Worked in Andhra Pradesh, Kolkata...Now reached U.A.E. love to read, draw and sometimes to write..........