മെസേജിനോട്...
'ഡു'*വയച്ച
'നിങ്ങളുടെ ഇന്നി'നും
'നിങ്ങളുടെ ഇന്നത്തെ ഭാഗ്യ'ത്തിനുമിടയില്‍
നീ കിടന്നുറങ്ങിപ്പോയത്
ഞാനറിഞ്ഞില്ല!
'നിങ്ങളുടെ ഇന്നി'നും
'നിങ്ങളുടെ ഇന്നത്തെ ഭാഗ്യ'ത്തിനുമിടയില്‍
നീ കിടന്നുറങ്ങിപ്പോയത്
ഞാനറിഞ്ഞില്ല!
നിശബ്ദമാക്കപ്പെട്ട
യാന്ത്രികതയില്‍
നീ വന്നു വിളിച്ചത്
ഒരു തേങ്ങല്‍ പോലെ
ഇപ്പോഴും മിന്നിക്കൊണ്ടിരിക്കുന്നു....
യാന്ത്രികതയില്‍
നീ വന്നു വിളിച്ചത്
ഒരു തേങ്ങല്‍ പോലെ
ഇപ്പോഴും മിന്നിക്കൊണ്ടിരിക്കുന്നു....
------------------------------------------------------------------------
*ഡു - യു എ യിലെ ഒരു മൊബൈല്‍ സര്‍വീസ് പ്രോവൈഡര്‍
ആലിംഗനം
"ഞാനെന്നേയും
അവളവളേയും
കെട്ടിപ്പിടിച്ചിരിക്കാന്‍
തുടങ്ങിയിട്ടെത്ര നാളായി..............?"
അവളവളേയും
കെട്ടിപ്പിടിച്ചിരിക്കാന്‍
തുടങ്ങിയിട്ടെത്ര നാളായി..............?"
പ്രവാസം
എന്റെ തലയിണയില്‍
നിന്റെ പൊക്കിള്‍ച്ചുഴി
തിരയുകയാണ് ഞാന്‍
നിന്റെ പൊക്കിള്‍ച്ചുഴി
തിരയുകയാണ് ഞാന്‍
