ഒരായിരം കൈകള്‍ക്കൊണ്ട്
പരസ്പരം ആശ്വസിപ്പിച്ച്
എന്നാലൊരിക്കലും
ഒന്ന് കെട്ടിപ്പിടിക്കാനാവാതെ
നീണ്ടു നിവര്‍ന്ന് കിടപ്പാണ് .
താങ്ങാഭാരങ്ങള്
കടന്നുപോയ്ക്കൊണ്ടേയിരിക്കും
എത്ര പേറിയാലും
ഒടുങ്ങാതെ രാപ്പകലുകള്‍ .
ഏതു തീരാശാപമാണ്
ഈ ഗന്ധര്വജീവിതങ്ങളെ
റയില്പ്പാളമാക്കിയത്?
പരസ്പരം ആശ്വസിപ്പിച്ച്
എന്നാലൊരിക്കലും
ഒന്ന് കെട്ടിപ്പിടിക്കാനാവാതെ
നീണ്ടു നിവര്‍ന്ന് കിടപ്പാണ് .
താങ്ങാഭാരങ്ങള്
കടന്നുപോയ്ക്കൊണ്ടേയിരിക്കും
എത്ര പേറിയാലും
ഒടുങ്ങാതെ രാപ്പകലുകള്‍ .
ഏതു തീരാശാപമാണ്
ഈ ഗന്ധര്വജീവിതങ്ങളെ
റയില്പ്പാളമാക്കിയത്?
