പാഠപുസ്തകവിവാദത്തില് കേരളം ആവേശം (?) കൊള്ളുകയാണ് . എന്തൊരു ഒരുമയാണ് നമ്മുക്ക് . ജാതിനേതാക്കളും മതനേതാക്കളും ഒരേ അഭിപ്രായം പറയുന്നു . എന്തൊരു ഐക്യം . പുസ്തകം കത്തിക്കാന്‍ മാത്രം ധൈര്യം ദൈവത്തെ സംരക്ഷിക്കാന്‍ നേരിട്ടു ജന്മമെടുത്തവര്ക്കുണ്ടായി . എത്ര നല്ല കേരളം . എന്താ കാരണം ? ഒരു പാഠം മതങ്ങള്‍ക്ക് വിട്ടുകൊടുത്തില്ല . മഹാഅപരാതം . പാവം സാധാരണക്കാരന് ഈ പാഠത്തിലെന്താ പ്രശ്നം എന്ന് സ്വയം ചോദിക്കുന്നു . നാട്ടിലെ ജീവന് ഉള്ള ദൈവങ്ങള്‍ തുള്ളി ഉറയുമ്പോള്‍ അവര്‍ക്ക് ചോദ്യം ഉറക്കെ ചോദിയ്ക്കാന്‍ ഭയമാണ് .
ഒരു പാഠം പഠിച്ചാല്‍ കുട്ടികള്‍ മതത്തെ മറക്കുമോ ?. ദൈവത്തെ മറക്കുമോ ? അത്ര ദുര്‍ബലമാണോ മതങ്ങള്‍ ? അത്ര പേടിയാണോ ദൈവത്തിന്റെ ആള്‍ക്കാര്‍ക്ക് ? എന്തായാലും നാം പേടിക്കണം . ഈ ആളുകള്‍ നമ്മെ കുടുക്കും . നാളെ നമ്മുക്ക് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ വരും . അപ്പോള്‍ മതത്തിന് വേദനിക്കും . ദൈവങ്ങള്‍ക്ക് പൊള്ളും . നാളെ നമ്മള് താടി വളര്‍ത്തേണ്ടി വന്നേക്കാം .കാവി ഉടുക്കേണ്ടി വന്നേക്കാം . അല്ലെങ്കില്‍ മതത്തില്‍ നിന്നും പോയാലോ ? അടയാളങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ .... എല്ലാരേയും അന്യരായി കാണുന്ന അവസ്ഥ . നാം പരിചയിക്കാത്ത സാഹചര്യങ്ങള്‍ നാം പഠിക്കേണ്ടിയിരിക്കുന്നു . ഇസ്ലാമിന്റെ കുട്ടി ഇസ്ലാം വേലിക്കുള്ളില്‍ വളരട്ടെ .ഹിന്ദു കുട്ടി ഹിന്ദു വേലിക്കുള്ളിലും ..........എത്ര സുന്ദരമായ ലോകമായിരിക്കും ..........അത് മതി . മറ്റു സ്റ്റേറ്റ് കളില്‍ പോയി മറ്റു മതക്കാരെ സ്വന്തം മതം പഠിപ്പിച്ചു സ്വന്തം മതത്തിലേക്ക് കെട്ടിക്കാന്‍ ആര്‍ത്തി കൂട്ടുന്ന മാലാഖ മാരും സമരതിനുണ്ട് . ഇവിടെ സമരം ചെയ്തില്ലെങ്ങില്‍ ശരിയാവില്ല . കൊള്ളാം . ഇവരെയൊക്കെ എന്താണ് ചെയ്യേണ്ടത് ?........

1 comment:
നന്നായി ..
ഇവിടെയും നോക്കുക..
Post a Comment